ചങ്ങനാശേരി: ഡോ. ബി.ആര്. അംബേദ്കറുടെ 102-ാം ജന്മദിനം എകെസിഎച്ച്എംഎസ് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്നു. ജന്മദിനസമ്മേളനവും സെമിനാര്‍ നടത്തും. സാമൂഹ്യസാംസ്കാരിക സാഹിത്യ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. വൈക്കം സീതാറാം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജന്മദിന സമ്മേളനത്തിനുവേണ്ട ഒരുക്കങ്ങള്‍ തുടങ്ങി. വര്‍ദ്ധിപ്പിച്ചുവരുന്ന പട്ടികജാതി ദളിത് പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനും പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ജാതീയ പീഡനങ്ങള്‍, ലോകോളേജ് അക്കാഡമി മഹാത്മ യൂണിവേഴ്സിറ്റികളില്‍ നടക്കുന്ന ജാതീയ വിവേചനം അവസാനിപ്പിക്കണമെന്നും ഇതിനെ പ്രതിരോധിക്കാന്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തിന് എ.കെ.സി.എച്ച്.എം.എസ് യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് പി.ഡി ദിലീപന് അധ്യക്ഷത വഹിച്ചു.മഹാസഭ ജനറല്‍ സെക്രട്ടറി എ.കെ സജീവ് യോഗം ഉദ്ഘാടനം ചെയ്തു. പി.റ്റി ഷിനു, സനീഷ്കൃഷ്ണന്, രാഖി, രാജേഷ് കുളങ്ങര, സന്തോഷ് സ്രാമ്പി, സുബി വടവാതൂര്‍, രതീഷ് കോഴിമല, സജി റാന്നി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: