ചെമ്പേരി: സാമൂഹ്യ പ്രശ്‌നങ്ങളായ മദ്യത്തിനും, മയക്കുമരുന്നിനുമെതിരേയുള്ള പോരാട്ടങ്ങളില്‍ ജെസിഐ പോലെയുള്ള അന്തര്‍ദേശീയ സംഘടനകള്‍ കൈകോര്‍ക്കുന്നത് തികച്ചും സ്ലാഘനീയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെമ്പേരി ജെസിഐയും ഏരുവേശി സര്‍വ്വീസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ക്ലീന്‍ കാമ്പസ്’ പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ലഹരി വിരുദ്ധ കാമ്പയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കെ.സി.ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജെസിഐ സെക്രട്ടറി സോവിന്‍ തോമസ്, ജിജി അബ്രാഹം, സി.എം.തോമസ്, ജേക്കബ് മാത്യു, രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. ഏരുവേശ്ശി പഞ്ചായത്തിലെ 12 ഓളം വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കും.
















