കോട്ടയം: മുദ്ര-വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഫൗണ്ടേഷന്‍ അഖില കേരളാടിസ്ഥാനത്തില്‍ ഏറ്റവും മികച്ച കഥയ്‌ക്കുള്ള ബഷീര്‍ പുരസ്‌കാരം ആല്‍വിന്‍ ജോര്‍ജ്ജ് (കണ്ണൂര്‍) രചിച്ച ഗര്‍ഭദാതാവിന്റെ മക്കള്‍ എന്ന ചെറുകഥയ്‌ക്ക് ലഭിച്ചു. കെ.എല്‍. മോഹനവര്‍മ്മയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പുരസ്‌കാരത്തിനായുളഅള ചെറുകഥ തെരഞ്ഞെടുത്തത്.
തലയോലപ്പറമ്പ് മുദ്ര കള്‍ച്ചറല്‍ ആന്റ് ആര്‍ട്‌സ് സൊസൈറ്റി സംഘടിപ്പിച്ച പുരസ്‌കാര സമര്‍പ്പണയോഗത്തില്‍ കെ.യു.കുമാരന്‍ ബഷീറിന്റെ ചിത്രം ആലേഖനം ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും 10001രൂപയും അടങ്ങുന്ന ബഷീര്‍ പുര,്കാരം ആല്‍വിന്‍ ജോര്‍ജ്ജിന് നല്‍കി.
















