ഭരണങ്ങാനം: ഇന്‍ഫാം വിജ്ഞാന വ്യാപനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 21ന് ഉച്ചകഴിഞ്ഞ് 3ന് ഭരണങ്ങാനം ഇന്‍ഫാം ഹാളില്‍ അക്ഷയശ്രീ അവാര്‍ഡ് ജേതാക്കളും ഇന്‍ഫാം വിജ്ഞാന വ്യാപന കേന്ദ്രം അംഗങ്ങളുമായ പി.ജെ.ജോസഫ് പൂവക്കാട്ട്, മാത്യുക്കുട്ടി തെരുവപ്പുഴ, ജോര്‍ജ്ജ് ആന്റണി എറത്ത്മുട്ടത്ത് കുന്നേല്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കും. ജൈവകൃഷി പ്രോത്സാഹനത്തിന് വേണ്ടി സരോജനി-ദാമോദരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് അക്ഷയശ്രീ അവാര്‍ഡ്. മാര്‍ച്ച് 12ന് മുഹമ്മയില്‍വച്ചാണ് അവാര്‍ഡുകള്‍ നല്‍കിയത്.
സമ്മേളനം ഇന്‍ഫാം ജില്ലാ ഡയറക്ടര്‍ ഫാ.ജോസ് തറപ്പേല്‍ ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യന്‍ മുതുകുളത്തില്‍ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍.നാരായണന്‍ നായര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിക്കും. ജോയി പോത്തനാമല ആശംസയര്‍പ്പിക്കും. അവാര്‍ഡ് ജേതാക്കള്‍ ജൈവകൃഷി രംഗത്തെ അവരുടെ അനുഭവങ്ങള്‍ വിവരിക്കും.
















