തൃശൂര്‍: കേരളവര്‍മ്മ കോളേജിലെ എസ്എഫ്ഐ ഫാസിസത്തിനെതിരെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയ്ക്കു നേരെയുണ്ടായ അക്രമങ്ങള്‍ക്കെതിരെ നാളെ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുന്നു. സേവ് കേരളവര്‍മ്മ സേവ് ഡെമോക്രസി എന്ന മുദ്രാവാക്യവുമായി കാലത്ത് 10.30 ന് കോളേജ് പരിസരത്ത് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
എസ്എഫ്ഐയെ നിലക്ക് നിര്‍ത്താന്‍ സിപിഎം നേതൃത്വം തയ്യാറാകണം. കേരളവര്‍മ്മ കോളേജിനെ കലാപ ഭൂമിയാക്കാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ല. സിപിഎമ്മും പോലീസും ഒത്തുകളിച്ച് എസ്എഫ്ഐക്ക് അക്രമം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെയാണ് കൂട്ടായ്മക്കെതിരെ അക്രമം ഉണ്ടായത്. എസ്എഫ്ഐയെ നിലക്ക് നിര്‍ത്താനുള്ള ആര്‍ജ്ജവം സിപിഎം ജില്ലാ നേതൃത്വം കാണിക്കണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ്.സനൂപ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: