തിരൂര്‍: സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച നടത്തുന്ന തീവണ്ടിയാത്രക്ക് തിരൂരില്‍ സ്വീകരണം നല്കി.
സംരക്ഷണം നല്‍കേണ്ട നീതിയുടെ കാവലാളുകള്‍ കണ്ണടയ്ക്കുമ്പോള്‍ നീ തീയാകുക എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന പ്രസിഡന്റ് രേണു സുരേഷിന്റെ നേതൃത്വത്തില്‍ പരശുറാം എക്സ്പ്രസില്‍ കാസര്‍ഗോഡ് നിന്നാണ് യാത്ര ആരംഭിച്ചത്.
ഇന്നലെ രാവിലെ 11ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്ക് ബിജെപി-മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണത്തില്‍ ജില്ലാ പ്രസിഡന്റ് ഷീബ ഉണ്ണികൃഷ്ണന് അദ്ധ്യക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: