മുണ്ടക്കയം. മുണ്ടക്കയം എരുമേലി ദേശീയ പാതയില്‍ പുത്തന്‍ചന്തയില്‍ സ്വകാര്യ വ്യക്തികള്‍ കെട്ടിട നിര്‍മ്മാണം നടത്തുന്നത് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണെന്ന് ബി.ജെ.പി ആരോപിച്ചു, മുണ്ടക്കയം പഞ്ചായത്തിലെ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ഒത്താശയോടെയാണ് ഇവിടെ നിര്‍മ്മാണം പുരോഗമിക്കുന്നത്, നിയമവിധേയമല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കല്‍ വേണ്ടപ്പെട്ട അധികാരികള്‍ നടപടികള്‍ കൈക്കൊള്ളണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി രംഗത്ത് വരുമെന്നും ബി.ജെ.പി നേതൃത്വം മുന്നറിയിപ്പ് നല്‍കി ,പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഒ.സി. യേശുദാസ് ,മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി. മധു.പ്രദിപ് കുമാര്‍ ,ലാലു ഷാസ് ,തുടങ്ങിയവര്‍ പ്രസംഗിച്ചു,
















