കറുകച്ചാല്‍: കുളത്തൂര്‍മൂഴി മലമ്പാറ കോളനി കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പനയും സാമൂഹിക വിരുദ്ധ ശല്യവും വര്‍ദ്ധിക്കുന്നു. കോട്ടയം പത്തനംതിട്ട ജില്ലാ അതിര്‍ത്തിയായ ഇവിടെ സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം നാട്ടുകാര്‍ക്കും കോളനിവാസികള്‍ക്കും ബുദ്ധിമുട്ടായിരിക്കുന്നു. മണിമല, മല്ലപ്പള്ളി, കറുകച്ചാല്‍ എന്നിവിടങ്ങളിലെ വിദേശ മദ്യഷോപ്പില്‍ നിന്നും കൊണ്ടുവരുന്ന മദ്യം കൂടിയ വിലയ്‌ക്കാണ് വില്പന നടത്തുന്നത്. മലമ്പാറ കോളനിയിലാണ് മദ്യം ഏറെയും വില്‍ക്കുന്നത്. റോഡിന്റെ വശത്തും പറമ്പുകളിലും ഇരുന്നു മദ്യപിക്കുന്നത് നിത്യ കാഴ്ചയാണ്. ഈ ഭാഗത്തേക്ക് പോലീസ് പെട്രോളിംഗ് ഇല്ല.
















