കണ്ണൂര്‍: 2016 ഏപ്രില്‍ 1 നു ശേഷം ജില്ലയില്‍ പുതുതായി തോക്ക് ലൈസന്‍സ് അനുവദിച്ചു കിട്ടിയവരും തോക്ക് ലൈസന്‍സ് പുതുക്കി കിട്ടിയവരുമായ ലൈസന്‍സ് ഹോള്‍ഡര്‍മാര്‍ ലൈസന്‍സ് ഫീ ആയി അടക്കാനുള്ള തുക 0055-00-104-99 എന്ന ശീര്‍ഷകത്തില്‍ ഒടുക്കി ചലാന്‍ രസീത് കലക്ടറേറ്റിലെ ഡി സെക്ഷനില്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പുതുതായി ലൈസന്‍സ് ലഭിച്ചവര്‍ 2000 രൂപയും, ലൈസന്‍സ് പുതുക്കി ലഭിച്ചവര്‍ 1500 രൂപയുമാണ് ട്രഷറിയില്‍ അടക്കേണ്ടത്. ലൈസന്‍സ് ഫീ അടക്കാത്തവരുടെ ലൈസന്‍സ് അസാധുവായി കണക്കാക്കും. ഫോണ്‍: 9656216827, 9995935937, 9847825178.
















