കണ്ണൂര്‍: ജില്ലയില്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതമേല്‍ക്കുന്നതിനുളള സാഹചര്യം ഒഴിവാക്കാന്‍ തൊഴിലാളികളുടെ ജോലി സമയം ഏപ്രില്‍ 30 വരെ പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. പകല്‍ ജോലി ചെയ്യുന്നവര്‍ക്ക് രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 3 മണി വരെ വിശ്രമവേള നല്‍കണം. ജോലി സമയം രാവിലെ 6 മുതല്‍ വൈകിട്ട് 7 മണി വരെയുളള സമയത്തിനുളളില്‍ 8 മണിക്കൂറായി നിജപ്പെടുത്തണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
















