കണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങല്‍ തടയണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമായി കാസര്‍കോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയാത്രക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളാണ് ഇന്നലെ പരശുറാം എക്‌സ്പ്രസില്‍ കാസര്‍കോട് നിന്നും പുറപ്പെട്ടത്. കണ്ണൂരില്‍ നടന്ന സ്വീകരണത്തിന് ബിജെപി, മഹിളാ മോര്‍ച്ച നേതാക്കള്‍ നേതൃത്വം നല്‍കി. ജില്ലാ പ്രസിഡണ്ട് എന്‍.രതി, നേതാക്കളായ സുജാത പ്രകാശ്, കെ.ജ്യോതി, ഹരിപ്രിയ, എ.സരസ്വതി, പി.ഭവാനി തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.
















