കാക്കനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നഗരസഭ കൗണ്‍സിലര്‍ രണ്ടര മാസം മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കഞ്ചാവ് കേസില്‍ അന്ന് അറസ്റ്റ് ചെയ്തത് ഒരാളെ മാത്രം. പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തുതിയൂര്‍ പള്ളിപറമ്പ് വീട്ടില്‍ സണ്ണി എന്നു വിളിക്കുന്ന സിന്‍സിലാവോസി(19)നെയാണ് അന്ന് കഞ്ചാവ് കേസില്‍ അറസ്റ്റിലായത്. റിമാന്‍ഡില്‍ കഴിയുന്ന മറ്റൊരു പ്രതി തുതിയൂര്‍ ആനന്ദ് വിഹാറില്‍ സതീഷി(31)ന്റെ വീട്ടില്‍ പരിശോധന നടത്തിയാണ് സണ്ണിയെ പിടികൂടിയതെന്നാണ് പൊലിസ് വിശദീകരണം. എന്നാല്‍ സതീഷിനെതിരെ പൊലിസ് കേസെടുത്തിരുന്നില്ല. വീട്ടില്‍ കഞ്ചാവ് ഉപയോഗിച്ചതിനാണ് ഇയാളെ പിടികൂടിയതെന്നും പൊലിസ് വ്യക്തമാക്കി.
തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ പി.എ.നിഷാദാണ് പെണ്‍കുട്ടിയുടെ വീടിന് പരസരത്തെ കഞ്ചാവ് സംഘത്തെ കുറിച്ച് രണ്ടര മാസം മുമ്പ് പൊലിസിന് വിവരം നല്‍കിയത്. ഒരു പെണ്‍കുട്ടി ഉള്‍പ്പെടുന്ന സംഘം നാട്ടില്‍ കഞ്ചാവും മയക്ക് മരുന്നും ഉപയോഗിക്കുന്നതെന്നായിരുന്നു കൗണ്‍സിലര്‍ പൊലിസിനെ അറിയിച്ചിരുന്നത്. കൗണ്‍സിലറുടെ പരാതി പ്രകാരം പേരിനൊരാളെ അറസ്റ്റ് ചെയ്തു പൊലിസ് കേസൊതുക്കിയെന്നാണ് ആരാപണം.
പെണ്‍കുട്ടിയുടെ വീടിന് പരിസരത്തെ സംഘത്തിലെ രണ്ട് പേര്‍മാത്രമാണ് പിന്നീട് പീഡനക്കേസില്‍ അറസ്റ്റിലാവുകയും ചെയ്തു. പെണ്‍കുട്ടിയെ തുടക്കം മുതല്‍ അനാശാസ്യത്തിനും മറ്റുമായി ഉപയോഗിച്ചിരുന്ന സംഘമാണ് നാട്ടില്‍ സൈ്വരവിഹാരം വിഹാരം നടത്തുന്നത്. മൂവര്‍ സംഘത്തിലെ ഒരാള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യക്ക് ഇടയാക്കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവിന്റെ വഴിവിട്ട നടപടികളാണ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ കലാശിച്ചതെന്ന് അന്ന് നാട്ടില്‍ ആരോപണം ഉയര്‍ന്നിരുന്നു.
കഞ്ചാവ്, മയക്ക് മരുന്നു വില്‍പ്പന, അനാശാസ്യം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് പുറത്തുള്ളതെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് വൈറ്റിലയില്‍ തിരുമ്മല്‍ കേന്ദ്രം ആക്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ പ്രതികളുമാണ് പുറത്തുള്ള സംഘം. സമീപത്തെ വീട്ടില്‍ അനാശാസ്യ കേസിലും മൂവര്‍ സംഘത്തില്‍ ഒരാള്‍ക്കെതിരെ മുമ്പ് പരാതി ലഭിച്ചിരുന്നുവെന്നും പോലിസ് പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പുറത്തുള്ള സംഘത്തിലേക്കും അന്വേഷണം വ്യാപിക്കാനുള്ള തീരുമാനത്തിലാണ് പൊലിസ്. പീഡനനക്കേസില്‍ അറസ്റ്റിലായവര്‍ക്ക് പുറത്തുള്ള സംഘവുമായുള്ള ബന്ധം അന്വേഷിക്കുമെന്ന് പൊലിസ് വ്യക്തമാക്കി. പ്രതികളെ വെള്ളിയാഴ്ച കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം ഊര്‍ജിതമാക്കുമെന്ന് കേസന്വേഷിക്കുന്ന കളമശ്ശേരി സി.ഐ എസ്.ജയകൃഷ്ണന്‍ പറഞ്ഞു.
















