കൊച്ചി/പിറവം: മിഷേല്‍ ഷാജിയുടെ ദുരൂഹമരണത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെ കോടതി ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയല്‍ വിട്ടു.
മാര്‍ച്ച് 24 വരെ കസ്റ്റിഡയില്‍ വെക്കാം. ക്രോണിനെ ചോദ്യം ചെയ്യാന്‍ ഛത്തീസ്ഗഢില്‍ തെളിവെടുപ്പിനു കൊണ്ടുപോകും.
എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാം കോടതിയാണ് കസ്റ്റഡി ഉത്തരവിട്ടത്. ആവശ്യം വരുമ്പോള്‍ സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കണമെന്നാണ് വ്യവസ്ഥ. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന പോലീസിന്റെ നിഗമനത്തില്‍ പരാതിയുണ്ടായതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്.
ഉച്ചയോടുകൂടി ഇലഞ്ഞി പെരിയപ്പുറത്തെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത്, എസ്പി പി.കെ. മധു, ഡിവൈഎസ്പി കെ. ശശിധരന്‍ എന്നിവരടങ്ങുന്ന സംഘമാണ് മിഷേലിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തത്. കാര്യക്ഷമമായ അന്വേഷണം നടത്തി മിഷേലിന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീക്കുമെന്ന് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് മിഷേലിന്റെ കുടുംബത്തെ അറിയിച്ചു.
















