കണ്ണൂര്‍: വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനക്കേസുകള്‍ ഉടന്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ അതിവേഗ കോടതികള്‍ ഉണ്ടാകണമെന്ന് റിട്ടേര്‍ഡ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാറിനോടാവശ്യപ്പെട്ടു. കേസന്വേഷണത്തിനു ശേഷം കോടതിയിലെത്തി വര്‍ഷങ്ങള്‍ കാത്തിരുന്നാണ് ഇപ്പോള്‍ വിധി ഉണ്ടാകുന്നത്. ഇത് പ്രതികള്‍ രക്ഷപെടാന്‍ വഴിയൊരുക്കുന്നു. അത് ഒഴിവാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രായമായ സംഘടനാ അംഗങ്ങളെ അവരുടെ വസതിയില്‍ വെച്ച് ആദരിക്കുവാനും യോഗം തീരുമാനിച്ചു. ഇ.വി.ജി.നമ്പ്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഒ.സി. ചന്ദ്രന്‍, കെ.വി.ലക്ഷ്മണന്‍, സി.വി.രഘു, പി.ഇ.ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. പി.പി. മോഹനന്‍ സ്വാഗതവും കെ.പി.നാരായണന്‍ നന്ദിയും പറഞ്ഞു.
















