കണ്ണൂര്‍: ഹയര്‍ സെക്കണ്ടറിയില്‍ ആഴ്ചയില്‍ 32 പീരിയഡ് കണക്കാക്കി മാത്രം അധ്യാപക തസ്തിക അനുവദിച്ചാല്‍ മതിയെന്ന ധനകാര്യവകുപ്പിന്റെ നിര്‍ദ്ദേശം തള്ളിക്കളയണമെന്ന് എഎച്ച്എസ്ടിഎ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഹൈസ്‌കൂളുകളില്‍ 16 പീരിയഡിന് ഒരു എഎസ്എ തസ്തികയും യുജിസി ശമ്പള സ്‌കെയില്‍ നിലവിലുള്ള കോളജുകളില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 16 പീരിയഡുകള്‍ക്ക് ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയും അനുവദിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ഹയര്‍സെക്കണ്ടറി തസ്തികകള്‍ ഗണ്യമായി വെട്ടിക്കുറക്കുവാനുള്ള നീക്കം ദുരൂഹമാണ്. ഹയര്‍സെക്കണ്ടറി വിഭാഗത്തോടുള്ള ഇത്തരം നിഷേധാത്മക നിലപാടുകള്‍ക്കെതിരെ വാല്യേഷന്‍ കേമ്പ് ബഹിഷ്‌ക്കരണമുള്‍പ്പെടെ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്ക് എഎച്ച്എസ്ടിഎ നേതൃത്വം നല്‍കും. യോഗം സംസ്ഥാന സെക്രട്ടറി ടി.കെ.അശോകന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.സി.മനോജ് അധ്യക്ഷത വഹിച്ചു. ഇ.അബ്ദുല്‍ സലാം,സജീവ് ഒതയോത്ത്,എം.എം ബെന്നി, കെ.വി.ചന്ദ്രന്‍, സി.കെ.ഷക്കീര്‍ എന്നിവര്‍ സംസാരിച്ചു.
















