ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കടുപ്പശേരി ബ്രാഞ്ച് ഉദ്ഘാടനവുമായി ബന്ധപ്പെട്ടു സിപിഎമ്മിന്റെ ഏകപക്ഷീയ നടപടിയില്‍ പ്രതിഷേധിച്ചു സിപിഐ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ബാങ്ക് യോഗത്തില്‍ നിന്നിറങ്ങിപോയി. മാര്‍ച്ച് 17-ാം തീയതി ശനിയാഴ്ച സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ബ്രാഞ്ച് ഉദ്ഘാടനം ചെയുന്നത്. ഉദ്ഘാടന പരിപാടികള്‍ ബാങ്ക് ഭരണസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നില്ല. ആശംസ പ്രസംഗങ്ങളില്‍ വേളൂക്കര ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് സിപിഐ പ്രതിനിധി ടി ആര് സുനിലിന്റെ പേര് ഗ്രാമപഞ്ചായത്തു മെമ്പര്‍മാരുടെയും, ഉദ്യോഗസ്ഥരുടെയും, യൂണിയന് നേതാക്കളുടെയും താഴെയാണ് നോട്ടീസില്‍ അച്ചടിച്ചിരുന്നത്. ഈ അപാകത ചൂണ്ടിക്കാട്ടിയപ്പോള്‍ നാമമാത്രമായി പകരം നോട്ടീസ് അച്ചടിച്ചിരുന്നുവെങ്കിലും, നേരത്തെ അടിച്ച നോട്ടീസാണ് വിതരണം ചെയ്തത്. പുതിയ നോട്ടീസിലും പ്രോട്ടോക്കോള്‍ ലംഘനമുണ്ട്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കലാസമിതിയുടെ സ്റ്റേജ് പ്രോഗ്രാം തീരുമാനിച്ചതും ഭരണസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയാണ് എന്ന് സിപിഐ പ്രതിനിധികളായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ അനില്‍കുമാര്‍, കെ ആര് മോഹനന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: