കോട്ടയം: ഇടതുപക്ഷ സര്‍ക്കാരിന്റെ അക്രമരാഷ്‌ട്രീയത്തിനും വിലക്കയറ്റത്തിനുമെതിരായി ബിഎംഎസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കോട്ടയം കളക്ടറേറ്റ് പടിക്കല്‍ നടന്ന പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും ബിഎംഎസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ സന്തോഷ് പോള്‍ ഉദ്ഘാടനം ചെയ്തു.
വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അക്രമരാഷ്‌ട്രീയത്തിനും എതിരായി അതിശക്തമായ പോരാട്ടങ്ങളുടെ തുടക്കമാണ് ഈ ധര്‍ണ്ണയെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സന്തോഷ് പോള്‍ പറഞ്ഞു. എന്‍.എം.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മനോജ് മാധവന്‍, ശ്രീനിവാസപിള്ള, കെ.ജി.രമാദേവി, പി.എസ്.തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായ വി.ബി.മധു, ഉണ്ണി, ശ്രീസുരേഷ്, ജോഷി ജോസഫ്, ജിജു സെബാസ്റ്റിയന്‍, ജയറാം, പി.എന്‍.മോഹനന്‍ നായര്‍, പി.ജി.ഗോപാലകൃഷ്ണന്‍, ചന്ദ്രശേഖരപ്പണിക്കര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
















