താനൂര്‍: സിപിഎം ക്രൂരത മിണ്ടാപ്രാണികളോടും. ചാപ്പപ്പടി കോര്‍മന്‍ കടപ്പുറത്ത് കുണ്ടനിയില്‍ മണിയും പോറകത്ത് മുനീറും കൂടി വളര്‍ത്തിയിരുന്ന 75 മാടപ്രാവുകളെ സിപിഎം അക്രമിസംഘം ചുട്ടുകൊന്നു. 11ന് സംഘര്‍ഷം നടന്ന രാത്രി കടപ്പുറത്തെത്തിയ സംഘം പ്രാവുകളുടെ കൂടില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
വൈകിട്ട് കുശലമൊക്കെ പറഞ്ഞ് തീറ്റയും കൊടുത്ത് വീട്ടിലേക്ക് മടങ്ങിയ മണി രാവിലെ തിരിച്ചെത്തുമ്പോള്‍ താന്‍ മക്കളെ പോലെ സ്നേഹിച്ചിരുന്ന പ്രാവുകള്‍ ഒരുപിടി ചാരമായി കിടക്കുന്നതാണ് കണ്ടത്.
ആളുകള്‍ തമ്മിലുള്ള അടിപിടിക്കിടെ എന്തിനാണ് ഈ മഹാപാപം ചെയ്തതെന്ന് മണി കണ്ണീരോടെ ചോദിക്കുന്നു. ഒരു പ്രാവിന് 5000 മുതല്‍ 10000 വരെയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: