തലശ്ശേരി: തലശ്ശേരി നഗരസഭയുടെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് തലശ്ശേരി പ്രസ്‌ഫോറവും നഗരസഭയും പ്രസ്‌ഫോറം ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി ഫഌവര്‍ഷോ സംഘടിപ്പിക്കുന്നു. 31 മുതല്‍ ഏപ്രില്‍ 10വരെ തലശ്ശേരി സിറ്റി സെന്റര്‍ ഗ്രൗണ്ടിലാണ് ഫഌവര്‍ ഷോ നടക്കുക. മന്ത്രിമാര്‍ , രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍, സിനിമ സീരിയല്‍ താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. പുഷ്പഫല സസ്യപ്രദര്‍ശനം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ കായിക മത്സരങ്ങള്‍, കലാപരിപാടികള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിവിധ സ്റ്റാളുകള്‍, ഫുഡ്‌കോര്‍ട്ട് എന്നിവ ഫഌവര്‍ഷോ നഗരിയില്‍ ഉണ്ടാകും. പത്രസമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍, കൗണ്‍സിലര്‍മാരായ പി.വി. വിജയന്‍, എന്‍. അജേഷ്, പ്രസ്‌ഫോറം പ്രസിഡന്റ് കെ.ജെ. ജോര്‍ജ്ജ്, സെക്രട്ടറി അര്‍ജുന്‍ ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.
















