കണ്ണൂര്‍: മദ്യത്തിനും മയക്കുമരുന്നിനുമെതിരായ വിപുലമായ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിമുക്തി ലഹരിവര്‍ജന മിഷന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ വിളംബര ഘോഷയാത്രയും ബൈക്ക്‌റാലിയും ഫഌഷ്‌മോബും സംഘടിപ്പിക്കും. 17 ന് വിപുലമായ പങ്കാളിത്തത്തോടെ കൂട്ടയോട്ടവും സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. 16ന് വൈകിട്ട് 4 മണിക്ക് പൊലീസ് പരേഡ് ഗ്രൗണ്ട് പരിസരത്ത് നിന്ന് വിളംബര ഘോഷയാത്ര ആരംഭിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍ ്രപതിനിധികള്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിനിരക്കും. എക്‌സൈസ് വകുപ്പ് ജീവനക്കാരാണ് ബൈക്ക് റാലിയില്‍ പങ്കെടുക്കുക. പഴയ ബസ്സ്റ്റാന്റ് പരിസരത്ത് വിളംബരഘോഷയാത്ര സമാപിക്കും. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഫഌഷ്‌മോബ് അവതരിപ്പിക്കും.
















