വര്‍ക്കല: ഊറ്റുകുഴി സ്വദേശിയായ നാസിമുദ്ദീ(46)നെ മാരകയുധങ്ങള്‍ ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ കേസിലെ രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍. മേല്‍വെട്ടൂര്‍ അഴകന്‍വിള പുത്തറത്ത് പള്ളിക്ക് സമീപം ദാറുല്‍ സലാമില്‍ മുനാരീസ് മകന്‍ അനീഷ്(32), അഞ്ചാംപ്രതിയായ വെട്ടൂര്‍ ആശാന്‍മുക്ക് പണയില്‍ വീട്ടില്‍ ഷാജഹാന്‍ മകന്‍ സതീര്‍(33) എന്നിവരാണ് പിടിയിലായത്. വര്‍ക്കല സിഐ ബി.എസ്. സജിമോന്‍, അഡീഷണല്‍ എസ്‌ഐമാരായ ഉണ്ണി, ശശിധരന്‍, സിപിഒമാരായ പ്രസന്നകുമാര്‍, ഷിബു, ഹരീഷ്, സിബി, സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് റെയില്‍വേസ്റ്റേഷന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. മൂന്നുപ്രതികളെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. പ്രതികള്‍ സംഭവശേഷം പലസ്ഥലങ്ങളില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും വാഹനങ്ങളും പോലീസ് കണ്ടെത്തി. അന്വേഷണം ഊര്‍ജിതമാണെന്ന് സിഐ ബി.എസ്. സജിമോന്‍ പറഞ്ഞു.
















