ചങ്ങനാശ്ശേരി: വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ഗൃഹനാഥന്‍ തുടര്‍ചികിത്സയ്‌ക്ക് സഹായം തേടുന്നു. ഫാത്തിമാപുരം കുന്നക്കാട് കളത്തില്‍പറമ്പില്‍ കെ. അജയനാണ് തുടര്‍ചിക്ത്‌സയ്‌ക്ക് പണം കണ്ടെത്താനാവാതെ വിഷമിക്കുന്നത്. ഇരുവൃക്കകളും തകരാറിലായ അജയന്റെ ഭാര്യയാണ് വൃക്ക നല്‍കിയത്. തുടര്‍ചികിത്സയ്‌ക്ക് പ്രതിമാസം 12,000 രൂപയോളം മരുന്നിന് ചിലവാകും. ഭാര്യയും 10, 8, 2 ക്ലാസുകളില്‍ പഠിയ്‌ക്കുന്ന മൂന്നുകുട്ടികളും അടങ്ങുന്നതാണ് അജയന്റെ കുടുംബം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുടുംബചിലവിനും മരുന്നിനുമുള്ള തുക കണ്ടെത്താന്‍ കഴിയുന്നില്ല. അമൃത ആശുപത്രിയിലായിരുന്നു സര്‍ജറി. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഏഴുനേരം കഴിക്കേണ്ട മരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ രണ്ടുനേരമായി ചുരുക്കി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്നും ഒരുലക്ഷത്തി 65,000 രൂപ ലോണെടുത്ത് തയ്യല്‍കേന്ദ്രം നടത്തിവരവേയാണ് രോഗബാധിതനായത്. ഒരുതവണ മാത്രമേ വായ്‌പ തിരിച്ചടച്ചുള്ളു. മൂന്നു വര്‍ഷത്തെ വായ്‌പകുടിശ്ശിക മൂന്നര ലക്ഷമുണ്ട്. നാട്ടുകാരുടെയും സര്‍ക്കാരിന്റെയും സഹായത്തോടെ വച്ച വീടും 10സെന്റ് സ്ഥലവും ജപ്തി ഭീഷണിയിലാണ്. ഇരുവരും ശസ്ത്രക്രീയയ്‌ക്ക് വിധേയമായതോടെ ആരോഗ്യം നന്നേ ക്ഷയിച്ചു. കനിവുള്ള നാട്ടുകാരുടെ സഹായത്തിനായ് കാത്തിരിക്കുകയാണ് ഈ കുടുംബം. ഫോണ്‍: 9744260818
















