മൂന്നാര്‍: ഡിവൈഎസ്പി ഓഫീസിന് സമീപം കാട്ടാനയുടെ വിളയാട്ടം. ഇന്നലെ പുലര്‍ച്ചെ മൂന്നാര്‍-മറയൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഓഫീസിന് സമീപത്താണ് ചില്ലിക്കൊമ്പന് എന്ന ആനയെത്തിയത്. ഈ സമയം ഒരു ഉദ്യോഗസ്ഥന് മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
ആനയുടെ ബഹളംകേട്ട് ഡിവൈഎസ്പി കെ എന്‍ അനിരുദ്ധനെ ഉദ്യോഗസ്ഥന് വിവരം അറിയിക്കുകയായിരുന്നു. സമീപത്തായി തന്നെയുള്ള ഡിവൈഎസ്പിയുടെ ക്വാര്‍ട്ടേഴ്സിന്റെ മുന്നിലായുള്ള സ്ടീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലാണ് ആനയെ വ്യക്തമായി ഉദ്യോഗസ്ഥര്‍ക്ക് കാണാനായതും. പോലീസുകാര്‍ നട്ട് വളര്‍ത്തിയിരുന്ന പിടിപ്പിച്ചിരുന്ന 10 ഓളം വാഴകളും പൂച്ചെടികളും മരത്തിന്റെ ചില്ലകളും ആന നശിപ്പിച്ചു. മൂന്ന് മണിക്കൂറുകളോളം സ്ഥലത്ത് അലഞ്ഞ്തിരിഞ്ഞതിന് ശേഷം അഞ്ചമണിയോടെയാണ് ആന പ്രദേശത്ത് നിന്നും മാറിയത്.
















