ആലപ്പുഴ: നഗരത്തില്‍ തെരുവുനായ ശല്യം വര്‍ദ്ധിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ താലൂക്ക് വികസന സമിതി പ്രതിഷേധിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കഴിയുന്നവര്‍ക്കും ബീച്ചില്‍ വരുന്ന സന്ദര്‍ശകര്‍ക്കും ഭീഷണിയാണ്. പുതിയ റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹര്‍ വ്യാപകമായി കടന്നു കൂടിയിട്ടുണ്ടെന്നു താലൂക്ക് വികസന സമിതി ആരോപിച്ചു. താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്നു. പകര്‍ച്ചവ്യാധികള്‍ക്കു സാദ്ധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണം. ബീച്ചിലും കനാലുകളുടെ വശങ്ങളിലും കല്ലുപാലത്തിനു താഴെയും ചുങ്കം, പളളാത്തുരുത്തി പ്രദേശങ്ങളിലും മദ്യവും ലഹരി മരുന്ന് ഉപയോഗവും വ്യാപകമായതായി പരാതി ഉയര്‍ന്നു. മുഴുവന്‍ റോഡ് കയ്യേറ്റങ്ങളും ഒഴിവാക്കാനും റോഡരികില്‍ വെട്ടിയിട്ടിരിക്കുന്ന മരങ്ങള്‍ നീക്കം ചെയ്യാനും നടപടി വേണം. കൗണ്‍സിലര്‍ ബഷീര്‍ കോയാപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.















