Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കലക്ടറേറ്റിന്റെ മുകളില്‍ കയറി യുവാക്കളുടെ ആത്മഹത്യാ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 05:08 pm IST
inWayanad

കല്‍പ്പറ്റ: കലക്ടറേറ്റിന്റെ മുകളില്‍ നിന്ന് താഴേക്കു ചാടി ജീവനൊടുക്കുമെന്ന യുവാക്കളുടെ ഭീഷണി.വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത 12 ഏക്കര്‍ ഭൂമി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് 574 ദിവസമായി കാഞ്ഞിരത്തിനാല്‍ കുടുംബം നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാര്‍-ഉദ്യോഗസ്ഥ നടപടിയില്‍ പ്രതിഷേധിച്ചാണിത്. കലക്ടറേറ്റിന്റെ മുകളില്‍ നിന്ന് താഴേക്കു ചാടി ജീവനൊടുക്കുമെന്ന യുവാക്കളുടെ ഭീഷണിയെ തുടര്‍ന്ന് ഈ മാര്‍ച്ച് 14ന് തിരുവനന്തപുരത്തു വച്ച് മുഖ്യമന്ത്രി, വനം, റവന്യൂ മന്ത്രിമാര്‍, സ്ഥലം എം.എല്‍.എ. എന്നിവരുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യും.ഇത് സംഭന്ധിച്ച്നാട്എ.ഡി.എം. രേഖാമൂലം ഉറപ്പു നല്‍കി. ഇതേ തുടര്‍ന്ന് യുവാക്കള്‍ താഴെയിറങ്ങി. ഇന്നലെ രാവിലെ 11 മണിയോടെയാണ് കലക്ടറേറ്റ് പരിസരത്തെ മുള്‍മുനയില്‍ നിറുത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്. യുവജനതാദള്‍- എസ് ജില്ലാ സെക്രട്ടറി സി.പി. റയീസ്, കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി എന്‍.ജി. ഷാജോണ്‍ എന്നിവരാണ് കലക്ടറേറ്റിനു മുകളില്‍ കയറിയത്. പ്രശ്‌നപരിഹാരമുണ്ടാക്കിയില്ലെങ്കില്‍ താഴേക്കു ചാടുമെന്ന് പ്രഖ്യാപിച്ച യുവാക്കള്‍ ഇടക്ക് കെട്ടിടത്തിന്റെ പാരപറ്റ് മറികടന്ന് താഴേക്കു ചാടാന്‍ ശ്രമിച്ചത് കണ്ടു നിന്നവരില്‍ ഭീതിയുളവാക്കി. വിവരമറിഞ്ഞ് കല്‍പ്പറ്റ ഡി.വൈ.എസ്.പി: മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഇതിനിടെ കാഞ്ഞിരത്തിനാല്‍ കുടുംബത്തെ സഹായിക്കാന്‍ രൂപീകരിച്ച സമരസമിതിയെ എ.ഡി.എം.: കെ.രാജു ചര്‍ച്ചക്ക് വിളിച്ചു.

കലക്ടര്‍ സ്ഥലത്ത് ഇല്ലായിരുന്നു. എ.ഡി.എം. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുമായി ബന്ധപ്പെട്ടു. തിരുവനന്തപുരത്തായിരുന്നു എം.എല്‍.എ. അദേഹം മറ്റ് മന്ത്രിമാരുമായി ആശയവിനിമയം നടത്തിയശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന് അറിയിക്കുകയായിരുന്നു. ഇക്കാര്യം എ.ഡി.എം. എഴുതിനല്‍കി. ഇതുമായി സമരസമിതി ഭാരവാഹി ഷൈജലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ കലക്ടറേറ്റിനു മുകളില്‍ കയറി റയീസിനെയും ഷാജോണിനെയും കാണിച്ച് കാര്യങ്ങള്‍ വിവരിച്ച് അവരെ താഴെയിറക്കി. ഉടന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് വയനാട് കലക്ടറേറ്റ് സാക്ഷ്യം വഹിക്കുമെന്ന് റയീസും ഷൈജലും മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ആത്മഹത്യാ ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കില്ലെന്നാണ് എ.ഡി.എം. ഭാരവാഹികള്‍ക്ക് വാക്കാല്‍ നല്‍കിയ ഉറപ്പ്. ഇതിനു വിരുദ്ധമായി കേസെടുത്താല്‍ പ്രശ്‌നം ഗുരുതരമാകുമെന്നും നേതാക്കള്‍ പറഞ്ഞു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.