തൃപ്പൂണിത്തുറ: നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭാ യോഗത്തില്‍ വാക്കൗട്ട് നടത്തി. താലൂക്ക് ആശുപത്രിയിലേതന്നെ താല്‍ക്കാലിക ജീവനക്കാരനായ മാര്‍ട്ടിന്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്നാണ് പരാതി. നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ താലുക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. നടപടി ആവശ്യപ്പെട്ട് സൂപ്രണ്ട് ഡിഎംഒ യ്‌ക്കും നഗരസഭ ചെയര്‍പേഴ്‌സനും പരാതി നല്‍കി.
പരാതി ലഭിച്ച് രണ്ടാഴ്ചയായിട്ടും നടപടി എടുക്കാതെ, ചെയര്‍പേഴ്‌സണ്‍ സി പി എം അനുഭാവിയായ മാര്‍ട്ടിനെ സംരക്ഷിക്കാന്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കുകയായിരുന്നു. കുറ്റകരമായ ഒരു അനാസ്ഥയാണ് ചെയര്‍പേഴ്‌സണിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ബിജെപി ആരോപിച്ചു. ബിജെപി നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് പ്രതിഷേധ യോഗവും നടന്നു.
















