ആലപ്പുഴ: പഌസ് ടു രണ്ടാം വര്‍ഷ ഗണിത പരീക്ഷ കടുകട്ടിയായിരുന്നെന്ന് വിദ്യാര്‍ഥികള്‍. ആദ്യദിവസത്തെ പരീക്ഷയോടെ മാനസികമായി തളര്‍ന്ന വിദ്യാര്‍ത്ഥികള്‍ മറ്റു പരീക്ഷകള്‍ ഭയാശങ്കകളോടെ നോക്കുന്നു. ചോദ്യപേപ്പര്‍ മോഡല്‍ എല്ലാം മാറ്റി മറിച്ച് ചോദ്യകര്‍ത്താവിന്റെ ഗണിതത്തിലുള്ള കഴിവ് പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മാത്രം തയാറാക്കിയ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങളാണ് രണ്ടാം വര്‍ഷ ഗണിത പരീക്ഷക്ക് ചോദിച്ചതെന്നാണ് വിമര്‍ശനം ഉയരുന്നത്. ബിരുദനിലവാരത്തിലുള്ള ചോദ്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ പരീക്ഷ വിദ്യാര്‍ഥികളെ കുഴപ്പത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: