ആലപ്പുഴ: ചുറ്റും പരിഹാസത്തിന്റെ മിഴി മുനകള്‍. 11 വയസ്സുവരെ ലഭിച്ച സമൂഹത്തിന്റെ അംഗീകാരം ഭ്രഷ്ടിലേക്ക് വഴിമാറുന്നു. ഒരു ആശുപത്രിയില്‍ ചികിത്സതേടിയാല്‍ ആണ്, പെണ് അല്ലാത്തവര്‍ക്ക് രേഖപ്പെടുത്താന്‍ കോളമില്ല. സ്വന്തം കുടുംബത്തിന്റെയും അച്ഛന്റെയും വരെ കുറ്റപ്പെടുത്തല്‍. ഒറ്റപ്പെടുത്തലിന്റെ പാരമ്യതയില്‍ 16 തവണ നടത്തിയ ആത്മഹത്യാശ്രമത്തിന്റെ പാടുകള്‍ കൈക്കുഴയില്‍. ഒരു ട്രാന്‍സ്ജെന്‍ഡറിന്റെ വിഹ്വലതകളും ആശങ്കകളും വൈകാരികമായി ഗീതു അവതരിപ്പിച്ചപ്പോള്‍ വേദിയിലെ നിറഞ്ഞ സദസ്സിന് അല്‍ഭുതം. സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ നയം സംബദ്ധിച്ച ഏക ദിന ശില്പശാലയിലാണ് ട്രാന്‍സ് ജെന്‍ഡര്‍ കൂടിയായ ഗീതു തന്റെ മനസ്സ് തുറന്നത്.
പല തവണ ആത്മഹത്യാ ശ്രമം നടത്തി മടുത്ത ഗീതു പിന്നീട് ഉയര്‍ത്തെഴുന്നേക്കുകയായിരുന്നു. ഇപ്പോള്‍ ക്ലാസിക്കല്‍ ഡാന്‍സറാണ്. ഭരതനാട്യം, കുച്ചിപ്പുടി എന്നിവ വേദികളില്‍ അവതരിപ്പിക്കുന്നു. ആരും സ്ത്രീയാണെന്നേ ഒറ്റ നോട്ടത്തില്‍ പറയൂ. 20 വയസ്സുമുതല്‍ ഹോര്‍മോണല്‍ റിപ്ലേസ്മെന്റ് തെറാപ്പി ചെയ്യുന്നു. ശില്‍പ്പശാല ആലപ്പുഴ നഗരസഭാ ചെയര്മാന് തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: