കോഴഞ്ചേരി:പുല്ലാട് കുറുങ്ങഴക്കാവ് ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ 24 മുതല്‍ 29 വരെ അയ്യപ്പമഹാസത്രം നടത്തും. സത്രത്തിന്റെ ഉദ്ഘാടനം 24 ന് ഉച്ചകഴിഞ്ഞ് 3 ന് സംഗീത സംവിധായകന്‍ ഗംഗൈ അമരന്‍ നിര്‍വ്വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനാകുന്ന യോഗത്തില്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍, സച്ചിദാനന്ദസ്വാമികള്‍, മഞ്ചേരി ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിക്കും.
രാത്രി 8.30 ന് സിനിമ പിന്നണി ഗായകന്‍ ജയന്‍ (ജയവിജയ) അയ്യപ്പഗാനാമൃതം നടത്തും. 25 ന് ഉച്ചക്ക് 3 ന് നടക്കുന്ന ഗുരുസ്വാമി സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഡി. രാജന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ്തറയില്‍ അധ്യക്ഷനാകുന്ന യോഗത്തില്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി വി.എസ്. യദിയൂരപ്പ,അമൃതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമിപൂര്‍ണ്ണാമൃതാനന്ദപുരി,എ.ഗോപാലകൃഷ്ണന്‍, ചന്ദ്രമൗലിഗുരുസ്വാമി, പങ്കജ് ഗുരുസ്വാമി എന്നിവര്‍ പ്രസംഗിക്കും. രാത്രി 7 ന് അയ്യപ്പന്‍തീയാട്ടും, പന്തീരായിരത്തിയെട്ട് തേങ്ങ ഉടയ്‌ക്കലും നടക്കും. 26 ന് ഉച്ചക്ക് നടക്കുന്ന വനിത സമ്മേളനം അശ്വതി തിരുനാള്‍ ലക്ഷ്മി ഭായ് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി അധ്യക്ഷയാകും.വിക്രം സാരാഭായ് ഡെല്‍ഹി സയന്‍സ് പാര്‍ക്കിലെ ഇന്ദിരരാജന്‍, ബ്രഹാമകുമാരി ഉഷ, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ എന്നിവര്‍ പ്രസംഗിക്കും. രാത്രി 8 ന് ട്രിപ്പിള്‍ തായമ്പക.27 ന് ഉച്ചക്ക് 3 ന് നടക്കുന്ന യുവസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ശബരിമല തന്ത്രി കണ്ഠരര് രാജീവരര് അധ്യക്ഷത വഹിക്കും. പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ , ഭാരതീയവിചാരകേന്ദ്രം സംഘടനാസെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍, തിരുവിതാംകൂര്‍ വികസന സമിതി ചെയര്‍മാന്‍ പി.എസ്. നായര്‍ എന്നിവര്‍ പ്രസംഗിക്കും.
28 ന് ഉച്ചകഴിഞ്ഞ് 3 ന് പന്തളം രാജാവ് മുതല്‍ ശബരിമലയിലെ പറക്കൊട്ടിപ്പാട്ടുകാര്‍ വരെയുള്ള 18 ആചാര്യശ്രേഷ്ഠന്‍മാര്‍ പങ്കെടുക്കുന്ന ആചാര സംഗമം നടക്കും. എറണാകുളം റേയ്ഞ്ച് ഐ.ജി. പി. വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. രാഘവന്‍ അധ്യക്ഷനാകുന്ന യോഗത്തില്‍ സ്വാമിഅയ്യപ്പദാസ്, ഗീതാനന്ദ സ്വാമികള്‍, പി.ജി. ശശികുമാര വര്‍മ്മ എന്നിവര്‍ പ്രസംഗിക്കും. രാത്രി 8.30 ന് അയ്യപ്പചരിതം കഥകളി . 29 ന് ഉച്ചക്ക് 3 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചക്കുളത്തുകാവ് ദേവീക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് രാധാകൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനാകുന്ന യോഗത്തില്‍ ബിജെപി സംസ്ഥാനപ്രസിഡന്റ്കുമ്മനം രാജശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ആര്‍. ബാലശങ്കര്‍ സത്രസമാപന സന്ദേശം നല്‍കും. രാത്രി നടക്കുന്ന സത്രം സമാപന സമര്‍പ്പണം പി. ആര്‍. രാമനാഥന്‍ വടക്കന്‍പരവൂര്‍ ഉദ്ഘാടനം ചെയ്യും. ആര്‍. അജയകുമാര്‍ അധ്യക്ഷനാകും.
ശബരിമലയിലെ 18 പടികളെ ആധാരമാക്കി 18 പ്രഭാഷണങ്ങളും 18 മലകളെ ആധാരമാക്കി 18 സത്ര കമ്മിറ്റികളും 18 പൂങ്കാവനങ്ങളെ ആധാരമാക്കി 18 മാതൃ കമ്മിററികളും, അയ്യപ്പമഹാസത്രത്തില്‍ പ്രവര്‍ത്തിക്കുന്നു. 50000 ചതിരശ്രയടി വിസ്താരത്തിലുള്ള സത്രസമ്മേളന വേദിയാണ് ഒരുക്കുന്നതെന്ന് അയ്യപ്പസത്രം ജനറല്‍ കണ്‍വീനര്‍ അജിത് പുല്ലാട് ചെയര്‍മാന്‍ അജയകുമാര്‍ വല്ലൂഴത്തില്‍ , പി. മഹേഷ്, സോമശേഖരന്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: