പരപ്പനങ്ങാടി: സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കും ക്രൂരതകള്‍ക്കുമെതിരെ പൊതുസമൂഹം സംഘടിപ്പിക്കണമെന്ന് ബിഎംഎസ് വനിതാസംഗമം ആവശ്യപ്പെട്ടു. പരപ്പനങ്ങാടി കെ.കെ.ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം യോഗാചാര്യ നിഷാ റാണി ഉദ്ഘാടനം ചെയ്തു. വൈദേശിക സംസ്കാരത്തെ അനുകരിച്ചുകൊണ്ട് നമ്മുടെ സമൂഹത്തില്‍ അനുവര്‍ത്തിക്കുന്ന വിഡ്ഢിത്തരങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് അവര്‍ പറഞ്ഞു.
യോഗത്തില്‍ ബിഎംഎസ് ജില്ലാ ട്രഷറര്‍ ദേവു ഉണ്ണി അദ്ധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന്, സെക്രട്ടറി പി.മോഹനന്, തറോല്‍ രമണി, കെ.അജിത, രശിനി വിജയന്, പി.ശകുന്തള, എസ്.ശാന്ത, കെ.ഉഷ, ടി.റീന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: