മുണ്ടക്കയം: മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള, മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കാത്തതിലും, സര്‍ക്കാര്‍ ഫണ്ടുകള്‍ സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കിയതിലുള്ള ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടും, വ്യാപകമാകുന്ന കയ്യേറ്റങ്ങളില്‍ പ്രതിഷേധിച്ചും,
ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കിടപ്പ്സമരം മുണ്ടക്കയത്ത് നടന്നു, രാവിലെ 10ന് ടൗണില്‍നിന്നും പ്രകടനമായി നീങ്ങിയ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ മുദ്രാവാക്യം മുഴക്കി കിടന്ന് പ്രതിഷേധിച്ചു, സമരം നിയോജക മണ്ഡലം പ്രസിഡന്റ് വി.സി അജികുമാര്‍ ഉദ്ഘാടനംചെയ്തു. നിയോജക മണ്ഡലം ജനറല്‍സെക്രട്ടറി കെ.ബി. മധു, പി.ആര്. ജയകുമാര്‍, ആര്.സി. നായര്‍, ശിവരാമന്‍സാര്‍, ശോഭാ യശോധരന്, പി.ജി സജി, പി.ജി .രവി, അഭിലാഷ് പാലിയേക്കര, തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് കവാടം ഉപരോധിച്ച് കിടപ്പ് സമരം നടത്തിയ പ്രവര്‍ത്തകരെ മുണ്ടക്കയം എസ്ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: