കോട്ടയം: തിരുനക്കരയിലെ സാധാരണ ജനങ്ങളുടെ കണ്ണില്‍പൊടിയിട്ടുകൊണ്ട് 21-ാം വാര്‍ഡ് കൗണ്‍സിലറുടെ പ്രഹസന സമരം
തിരുനക്കര ക്ഷേത്ര ഉത്സവത്തിനായി കൊടികയറാന്‍ ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കേ ക്ഷേത്രോപദേശകസമിതിയുമായി കൂടി ആലോചിച്ച് നഗരത്തിലെ പിഡബള്യൂഡി അധികൃതരും ജില്ലാ കളക്ടറുമായി സംസാരിച്ച് ധാരണയില്‍ എത്തി ക്ഷേത്രത്തിന്റെ വശങ്ങളിലെയും മുന്‍വശത്തെയും റോഡ് വെട്ടി പുതിയ പൈപ്പ് ലൈന്‍ ഇടാന്‍ ധാരണയുണ്ടായി. മാര്‍ച്ച് 8,9,10 തീയതികളില്‍ പഴയസ്ഥിതിയില്തന്നെ റോഡ് വൃത്തിയാക്കി ഉത്സവസംബന്ധമായ ഒരുകാര്യത്തിനും യാതൊരുവിധ തടസ്സം ഉണ്ടാകില്ലായെന്ന ഉറപ്പ് അധികാരികള്‍ നല്‍കിയതുമാണ്. എന്നാല്‍ വാര്‍ഡിലെ വികസന മുരടിപ്പ് മറച്ചുവച്ചുകൊണ്ട് വാര്‍ഡ് കൗണ്‍സിലര്‍ ഇതുമായി ബന്ധപ്പെട്ട് ഉടന്‍ പണി പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി ക്ഷേത്രത്തിന് മുന്പില് സമരം ചെയ്യുന്ന നടപടി കേവലം രാഷ്ട്രീയ താല്‍പ്പര്യത്തിന് വേണ്ടി മാത്രമാണെന്ന് ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രിസിഡന്റ് ബിനു.ആര്.വാര്യര്‍ കുറ്റപ്പെടുത്തി.
ഉത്സവത്തിന് മുമ്പായി പഴയതുപോലെ റോഡുകള്‍ ശരിയാക്കുമെന്നറിഞ്ഞിട്ടും ഇത്തരം സമരം ചെയ്ത് ജനങ്ങളെ കബളിപ്പിക്കുന്ന നടപടിയാണ് കൗണ്‍സിലര്‍ ചെയ്യുന്നത്. തിരുനക്കര പ്രദേശത്തെ ചിലവ്യക്തികള്‍ക്ക് സൗകര്യപ്രദമായി ഓടമൂടി വഴിനിര്മ്മിച്ച് കൊടുക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: