കറുകച്ചാല്‍: നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും കറുകച്ചാല്‍ മേഖലയില്‍ വ്യാപകമായി വില്പന നടത്തുന്നതായി പരാതി.
കറുകച്ചാല്‍ ടൗണില്‍ മേഴ്സി ആശുപത്രി റോഡ്, മണിമല റോഡില്‍ നിന്നും കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡിലേക്കു വരുന്ന ഭാഗം, അണിയറപ്പടി, നെടുംകുന്നം, മാന്തുരുത്തി, കുറ്റിക്കല്‍, ശാന്തിപുരം എന്നിവിടങ്ങളിലാണ് വ്യാപക വില്‍പ്പന നടക്കുന്നത്. രാത്രി കാലങ്ങളില്‍ ഹൈറേഞ്ചില്‍ നിന്ന് വരുന്ന ലോറികളിലും മറ്റും എത്തിക്കുന്ന ലഹരി ഉത്പ്പന്നങ്ങള്‍ വാങ്ങാന്‍ ഏജന്റുമാരുണ്ട്. ഇതു പിന്നീട് ആവശ്യക്കാര്‍ക്ക് വില്പന നടത്തുകയാണ് ചെയ്യുന്നത്.
യുവാക്കളാണ് ഇത്തരം ഉല്പന്നങ്ങളുടെ ഏജന്റുമാര്‍. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടുന്നുണ്ടെങ്കിലും വില്‍പ്പനയില്‍ ഒരു കുറവും വന്നിട്ടില്ല. ആഞ്ഞിലിത്താനം, കുന്നന്താനം ഭാഗങ്ങളില്‍ നിന്ന് ലഹരി മരുന്നുകളും എത്തിക്കുന്നതായി പരാതി ഉയരുന്നുണ്ട്.
കമ്പം, തേനി, കുമളി, എന്നിവിടങ്ങളില്‍ നിന്നുമാണ് ഇത്തരം സാധനങ്ങള്‍ കൂടുതലായും എത്തുന്നത്. ചില ചെറിയ കടകളില്‍ വില്പനയുണ്ടെങ്കിലും അന്വേക്ഷിച്ചാല്‍ പിടികൂടാത്ത വിധമാണ് സൂക്ഷിച്ചു വെച്ചിരിക്കുന്നത്. പരിചയക്കാരല്ലാത്ത ആര്‍ക്കും ഇവ ലഭിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: