എരുമേലി: റോഡ് പുറംമ്പോക്കില്‍ പഞ്ചായത്ത് നിര്‍മ്മിച്ച വെയ്റ്റിങ് ഷെഡ് ‘അപ്രത്യക്ഷമായ’ സ്ഥലം സ്വകാര്യ വ്യക്തി കയ്യേറി കച്ചവടം നടത്തുന്നതായി പരാതി. എരുമേലി പഞ്ചായത്തിലെ ഇരുപതാം വാര്‍ഡില്‍ മണിപ്പുഴ ജംഗ്ഷനിലാണ് സംഭവം. സ്‌കൂള്‍ കുട്ടികളടക്കം നിരവധി യാത്രക്കാരുടെ ആശ്രയമായിരുന്ന വെയ്റ്റിങ് ഷെഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്താണ് നിര്‍മ്മിച്ചത്. സമീപത്തെ റബ്ബര്‍ മരത്തിന്റെ കമ്പുകള്‍ ഒടിഞ്ഞു വീണ് തകര്‍ച്ചയിലായ വെയ്റ്റിങ്‌ഷെഡ് പിന്നീട് അപ്രത്യക്ഷമായി. തറക്കല്ലു പോലും ബാക്കി വയ്‌ക്കാതെയാണ് കടത്തുകയായിരുന്നു. ഇതിനെക്കുറിച്ച് അന്വേഷണം പോലും ഉണ്ടായില്ല.
പഞ്ചായത്ത് വക വെയ്റ്റിങ് ഷെഡ് അപ്രത്യക്ഷമായ സ്ഥലമാണ് സ്വകാര്യ വ്യക്തി കയ്യേറി കച്ചവടം നടത്തുന്നത്. ഇതുമൂലം സ്‌കൂള്‍ കുട്ടികളടക്കം യാത്രക്കാര്‍ റോഡില്‍ ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. റോഡ് പുറംമ്പോക്ക് ഭൂമി കയ്യേറിയതിനെതിരെ പഞ്ചായത്തധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. യാത്രക്കാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി വെയ്റ്റിങ് ഷെഡ് അടിയന്തിരമായി പുനര്‍നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അടുത്ത ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്ത് വെയ്റ്റിംഗ് ഷെഡ് നിര്‍മ്മിക്കുമെന്ന് ഗ്രാമപഞ്ചായത്തംഗം കെ.ആര്‍ അജേഷ് പറഞ്ഞു.
















