കുറവിലങ്ങാട്: കവികളായിരുന്ന ഒഎന്‍വി, പി. ഭാസ്ക്കരന്‍, ചലച്ചിത്രതാരം കലാഭവന്‍മണി എന്നിവരുടെ സ്മരണയ്ക്കായി പുരോഗമന കലാസാഹിത്യസംഘവും കുര്യം പബ്ലിക് ലൈബ്രറിയും ചേര്‍ന്ന് സംഘടിപ്പിച്ച സ്മൃതിസംഗമം ജില്ലാ ലൈബ്രററികൗണ്സില് സെക്രട്ടറി പ്രെഫ. കെ.ആര് ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.എന്‍. ദിവാകരന് അധ്യക്ഷനായി. എഴുത്തുകാരി ഡി. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. പ്രെഫ. കെ.എസ്. ജയചന്ദ്രന്, റ്റി.കെ. സുവര്‍ണ്ണന്‍, വി.ആര്. മോഹനന്, പി.പ്രകാശന്, റ്റി.എന്‍. രംഗനാഥന്, സി.വി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: