കരുവാരകുണ്ട്: കല്കുണ്ട് ചേരിപടിയില് പുഴ കയ്യേറി സ്വകാര്യ വ്യക്തി ഷോപ്പിംങ് കോപ്ലക്സ് നിര്‍മ്മിക്കുന്നതായി പരാതി. ഒലിപുഴയിലേക്ക് മണ്ണ് തള്ളിയ ഭാഗത്താണ് കെട്ടിടത്തിന്റെ ഒരു ഭാഗത്തെ തറ നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ബാക്കി ഭാഗം പുറമ്പോക്കുഭൂമിയിലുമാണ് സ്ഥിതി ചെയ്യുന്നത്. നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും കെട്ടിട നിര്‍മ്മാണവുമായി ഇയാള്‍ മുന്നോട്ടു പോകുകയാണ്. ഒലിപുഴ കയ്യേറ്റം നടത്തി വിവിധ ഇടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതായും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കോ വില്ലേജിന്റെ പരിസരത്ത് പുഴയും പുറമ്പോക്കു ഭൂമിയും കയ്യേറി നിര്‍മ്മാണം നടക്കുന്നുണ്ടെന്ന് വ്യക്തമായിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: