കോട്ടയം: അക്ഷരനഗരി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 8ന് വൈകുന്നേരം 3 മുതല്‍ 5 വരെ തിരുനക്കര മൈതാത്ത് വനിതാദിനാഘോഷം സംഘടിപ്പിക്കും. സമകാലിക സാമൂഹിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷാ ശാക്തീകരണ സന്ദേശവുമായി ബഹുജന പങ്കാളിത്തത്തോടെയാണ് വനിതാദിന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സ്ത്രീ സുരക്ഷ-സ്ത്രീ ശാക്തീകരണ പ്രതിജ്ഞ, സ്ത്രീ സുരക്ഷയെ സംബന്ധിച്ച വിവിധ കലാരൂപങ്ങളുടെ അവതരണം, സ്ത്രീ സുരക്ഷാ നിയമഭേദഗതിക്കായി ഒപ്പുശേഖരണം, പോലീസ് വനിതാസെല്ലിന്റെ ആഭിമുഖ്യത്തില്‍ വനിതാസ്വയം പ്രതിരോധ പരിശീലന പരിപാടി എന്നിവയും നടക്കും.
4ന് സ്ത്രീ ശാക്തീകരണ സുരക്ഷാ സന്ദേശവുമായി തിരുനക്കര മൈതാനത്ത് ഒരുക്കുന്ന ജനകീയ കൂട്ടായ്മയില്‍ സ്ത്രീ പുരുഷ ഭേദമെന്യേ ആളുകള്‍ അണിചേരും. ഉദ്ഘാടന ചടങ്ങുകളോ പ്രസംഗങ്ങളോ ഇല്ലാതെ 4.30ന് സ്ത്രീസുരക്ഷ സമൂഹ പ്രതിജ്ഞയോടെ ജനകീയ കൂട്ടായ്മ അവസാനിക്കും. തുടര്‍ന്ന് 5 വരെ അവബോധ പരിപാടികള്‍ തുടരുമെന്ന് അക്ഷരനഗരി സൗഹൃദകൂട്ടായ്മ ചെയര്മാന് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ലതികാ സുബാഷ്, കോര്‍ഡിനേറ്റമാരായ ആനി ബാബു, ഡോ. ഐപ്പ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. വിശദാംശങ്ങള്‍ക്ക് 9447568244എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: