എരുമേലി: ഒരു ലക്ഷത്തിലധികം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കമ്പനിയെ സഹായിക്കുന്ന സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍. ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി മുഴുവനും തിരിച്ചുപിടിക്കണമെന്ന മുന്‍ സര്‍ക്കാര്‍ നിയോഗിച്ച റവന്യൂ സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എം.ജെ. രാജാമണിക്യത്തിന്റെ റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് സര്‍ക്കാരും തൊഴില്‍ വകുപ്പ് മന്ത്രിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എരുമേലി ചെറുവള്ളി തോട്ടത്തില്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ഭൂമി നല്‍കണമെന്നും മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കെ കുട്ടപ്പന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രതീഷ് റ്റി. ഗോപി , സി.കെ തങ്കപ്പന്, ഷീലമ്മ സാബു, ഗോപി മടുക്ക, രാജീവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: