കൂത്താട്ടുകുളം: സൂപ്രീംകോടതി വിധി ലംഘിച്ച് കാക്കൂരില്‍ മരമടി നടത്തിയ സംഘാടകസമിതിയും മുന്‍ മന്ത്രിയും നിയമകുരുക്കില്‍. 2014-ല്‍ കാളകളെ ഉപയോഗിച്ചുള്ള എല്ലാ മത്സരങ്ങളും സുപ്രീകോടതി തടഞ്ഞിരുന്നു. ഇതോടെ കാക്കൂരിലെ കാളവണ്ടിയോട്ടവും മരമടി മത്സരവും അടഞ്ഞ അദ്ധ്യായമായി മാറിയിരുന്നു. ഇന്നലെ നടന്ന മരമടി മത്സരം കോടതി അലക്ഷ്യ നടപടികള്‍ക്ക് വിധേയമാകും.
കാക്കൂര്‍ കാളവയലിനോടനുബന്ധിച്ച് ജോഡി കാള മത്സരം ഒഴിച്ച് മറ്റൊരു മത്സരവും സംഘാടകസമിതി പ്രഖ്യാപിച്ചിട്ടില്ല. കാളകളെ ഉപയോഗിച്ചുള്ള ഏത് മത്സരം നടത്തണമെങ്കിലും ആര്‍ഡിഒയുടെ അനുമതി വാങ്ങേണ്ടതുണ്ട്. അത് ഇവിടെ പാലിച്ചിട്ടില്ല. ഒരുകൂട്ടം കര്‍ഷകരെ മുന്നില്‍ നിര്‍ത്തി മരമടി നടത്തിയതിനുപിന്നില്‍ മുന്‍ മന്ത്രിയും സ്ഥലം എംഎല്‍എയുമായ അനൂപ് ജേക്കബ്ബും പഞ്ചായത്ത് പ്രസിഡന്റും സംഘാടകരുമാണ്. ജെല്ലികെട്ടിന്റെ പേര് പറഞ്ഞ് ഒരുമാസം മുമ്പ് കാക്കൂരില്‍ ഒരുകൂട്ടം ആളുകള്‍ റോഡിലൂടെ കാളകളെ ഓടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സംഘാടകരുടെ നേതൃത്വത്തില്‍ മരമടി സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കാളകളെ ഉപയോഗിച്ച് മത്സരം നടത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിയുടെ അനുവാദത്തോടെ ഓഡിയന്‍സ് കൊണ്ടുവരണം. എന്നാല്‍, അങ്ങിനെയൊരു നടപടി ക്രമങ്ങള്‍ നടപ്പാക്കിയിട്ടില്ല.
കഴിഞ്ഞദിവസം ചില എംഎല്‍എമാര്‍ മുഖ്യമന്ത്രിയുമായി കാക്കൂരില്‍ കാളവണ്ടി മത്സരം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നിയമവഴി പരിശോധിക്കട്ടെ എന്നുമാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെയെല്ലാം മറയാക്കിയാണ് മരമടി മത്സരം സംഘടിപ്പിച്ചത്. മൃഗങ്ങളെ ഉപയോഗിച്ച് നിയമലംഘനം നടത്തിവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുവാന്‍ മൂവാറ്റുപുഴയിലെ മൃഗ സംഘടനയായ ദയയും രംഗത്തിറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: