സ്വന്തം ലേഖകന്‍
ഗാന്ധിനഗര്‍: അപകടസാധ്യതയേറിയ ആര്‍പ്പൂക്കര അമ്പലക്കവലയില്‍ ട്രാഫിക് പോലീസ് ഗതാഗഗത പരിഷ്ക്കരണം വരുത്തി. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണവും ഗതാഗതക്കുരുക്കും ഈ റോഡ് അപകടമേഖലയാക്കിയിരുന്നു. കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ പേടിസ്വപ്നമാണിവിടം.
എം.സി.റോഡിനെ ആശ്രയിക്കാതെ മെഡിക്കല്‍ കോളേജിലെത്താന്‍ താരതമ്യേന തിരക്കുകുറഞ്ഞ കോട്ടയത്തുനിന്നുള്ള സമാന്തര റോഡാണിത്. അമ്പലക്കവലയില്‍ നിന്നാണ് യൂണിവേഴ്സിറ്റി ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ തിരിയുന്നത്. എതിരേവരുന്ന വാഹനങ്ങള്‍ പ്രധാനറോഡിലേക്ക് പ്രവേശിക്കുന്നിടത്ത് ഡ്രൈവര്‍മാരുടെ കാഴ്ചമറച്ചുകൊണ്ടുള്ള കെട്ടിടവും കയറ്റവും എപ്പോഴും അപകടഭീഷണി ഉയര്‍ത്തുന്നു.
ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂള്‍, സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിദ്യാഭ്യാസ സ്ഥപനങ്ങളും ഈ കവലയ്ക്ക് നൂറുമീറ്ററിനുള്ളിലാണ്. ഇവിടെയത്തുന്ന വിദ്യാര്‍ത്ഥികളും ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തജനങ്ങളും റോഡ് മുറിച്ചുകടക്കാന്‍ പോലുമാകാതെ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. ഏതുസമയത്തും അപകടം സംഭവിക്കാവുന്നതരത്തില്‍ തലങ്ങുംവിലങ്ങുമാണ് വാഹനങ്ങള്‍ ചീറിപ്പായുന്നത്.
ഇപ്പോള്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ ഇതിനൊരു ആശ്വാസമാവുകയാണ്. യൂണിവേഴ്സിറ്റി ഭാഗത്തുനിന്ന് എത്തുന്ന വാഹങ്ങള്‍ കവലയില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പ്രധാനറോഡില്‍ പ്രവേശിക്കുന്ന രീതിയിലാണ് ട്രാഫിക് പരിഷ്ക്കാരം നടപ്പില്‍ വരുത്തിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ജന്മഭൂമി കഴിഞ്ഞ 8ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഇപ്പോഴും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ചിലവാഹനങ്ങള്‍ പഴയപടിതന്നെയാണ് സഞ്ചരിക്കുന്നത്. ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ അധികൃതര്‍ തയ്യാറാകണം. ട്രാഫിക് പോലീസിന്റെ സേവനം തിരക്കുള്ള സമയങ്ങളില്‍ ഏര്‍പ്പെടുത്താന്‍ കഴിയണം. എങ്കില്‍ മാത്രമേ നിരന്തരം നടക്കുന്ന അപകടങ്ങള്‍ ഒഴിവാക്കുവാന്‍ കഴിയൂ എന്ന് സ്ഥലവാസികള്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: