പൊന്‍കുന്നം: പുതിയകാവ് ദേവിക്ഷേത്രത്തില്‍ കുംഭകുടനൃത്തവും ആറാട്ടും ഭക്തിനിര്‍ഭരം വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കുംഭകുട ഘോഷയാത്രകള്‍ രാവിലെ ക്ഷേത്രത്തില്‍ പ്രവേശിച്ചു. അമ്മന്‍കുടവും അകമ്പടിയായി കുംഭകുടനൃത്തം നടന്നു. കുംഭകുട അഭിഷേകത്തിനു ശേഷം ചിറക്കടവ് മഹാദേവക്ഷേത്രച്ചിറയിലേക്ക് ആറാട്ടിനായി പുതിയകാവിലമ്മ പുറപ്പെട്ടു. ആറാട്ടുകടവില്‍ നിന്ന് മണിമലപൊന്കുന്നം റോഡിലൂടെയായിരുന്നു തിരിച്ചെഴുന്നള്ളിപ്പ്. ചിറക്കടവ് വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റെ വേലകളി ഘോഷയാത്രയിലകമ്പടിയായി. ആറാട്ട് ഘോഷയാത്രയ്ക്ക് മറ്റത്തില്‍ പടി ജംഗ്ഷനിലും പാറക്കടവിലും മഞ്ഞപ്പള്ളി ജംഗ്ഷനിലും സ്വീകരണം നല്കി. ശ്രീമഹാദേവ വെള്ളാള യുവജനസംഘവും പുളിമൂട് സ്വീകരണ സമിതിയുംചേര്‍ന്ന് മറ്റത്തില്‍പ്പടി ജംഗ്ഷനില്‍ ദീപക്കാഴ്ചയൊരുക്കി വരവേല്‍പ്പു നല്കി. പാറക്കടവില്‍ എതിരേല്‍പ്പ്, ലക്ഷദീപക്കാഴ്ച, ദേവീതീര്‍ഥം സേവാനിധിയുടെ വിതരണം എന്നിവ നടന്നു.ഹിന്ദുഐക്യവേദി മന്ദിരം യൂണിറ്റ് മഞ്ഞപ്പള്ളിക്കുന്ന് ജംഗ്ഷനില്‍ സ്വീകരണമൊരുക്കി. രാത്രി താലപ്പൊലിയോടെ ക്ഷേത്രത്തിലേക്ക് ദേവിയെ എതിരേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: