കുറവിലങ്ങാട്; കാല്‍നൂറ്റാണ്ടായി ജൈവകൃഷിരംഗത്ത് മികച്ചപ്രവര്‍ത്തനം നടത്തുന്ന ജയഗിരി പൂവക്കോട്ട് പി.ജെ ജോസഫിന് സാമൂഹ്യസേവനരംഗത്ത് പ്രവര്ത്തിക്കുന്നജില്ലയിലെ മികച്ച ജൈവകര്ഷന് സരോജിനി ദാമോദരന്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയിരിക്കുന്ന അക്ഷയശ്രീ അവര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തിഅയ്യായിരം രൂപയും ഫലകവുമടങ്ങുന്ന പുരസ്ക്കാരം 12 തിയതിഞായറാഴ്ച ആലപ്പുഴയിലെ മുഹമ്മയില്‍ നടക്കുന്ന ചടങ്ങല്‍ വച്ച് വിതരണം ചെയ്യും. വെള്ളം,വായൂ എന്നിവശുദ്ധമായ അവസ്ഥയില്‍ ലഭിച്ചാല്‍മാത്രമേ മനുഷ്യന്റെ ആരോഗ്യം നിലനിര്ത്തനാവൂഎന്ന ലക്ഷ്യത്തോടെ ജൈവകര്ഷരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പുരസ്ക്കാരം മുഹമ്മ ആര്യക്കര ഗൗരിനന്ദനം ഓഡിറ്റോറിയത്തില്‍ നടക്കുന്നചടങ്ങില്‍ എം.ജി യൂണിവേഴ്സിറ്റി വി.സി ബാബു സെബാസ്റ്റിയന് സമ്മാനിക്കും. സ്വന്തമായുള്ള രണ്ടര ഏക്കറില്‍ വര്‍ഷങ്ങളായി ജൈവകൃഷിമാത്രം ചെയ്യുന്ന സെബാസ്റ്റിയന് എംജിയൂണിവേഴ്സിറ്റിയില്‍ നിന്നും ഓര്‍ഗാനിക് ഫാമിംഗ് കോഴ്സില്‍ എ ഗ്രേഡ് നേടിപാസ്സായി ഈ ബാച്ചിന്റെ ലീഡറായിരുന്ന സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ജയഗിരിയില്‍ 13 ജൈവകര്‍ഷകര്‍ അംഗങ്ങളായ ഹരിതസമൃദ്ധിപദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നു ഈ വര്‍ഷംമാത്രം രണ്ടേക്കറില്‍ 600 ഏത്തവാഴകൃഷിചെയ്തു മാര്‍ക്കറ്റില്‍ സാധാരണ ഏത്തക്കുലയ്ക്ക് 40 രൂപാവിലലഭിച്ചപ്പോള് ജൈവഏത്തക്കുലയക്ക് കിലോയ്ക്ക 65 രൂപലഭിച്ചു. ചേന,ചേമ്പ്,മത്തന്‍,കുമ്പളം,ഞാലീപ്പൂവന് എന്നിവയും ഇവക്കൊപ്പം കൃഷിചെയ്തിരുന്നു. ജയഗരിയില് നബാര്‍ഡിന്റെ അംഗികാരത്തോടെ 100 ലധികം കര്‍ഷകര്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്സ് ക്ലബ്ബിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്ന സെബാസ്റ്റ്യന്‍ ക്ലബ്ബിലെ മുഴുവന്‍ പേരെയും ജൈവകൃഷിയിലേക്ക് എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ്.സര്‍ക്കാരിന്റെ ഹരിതസമൃദ്ധി പദ്ധതിയുടെ കുറവിലങ്ങാട്,മരങ്ങാട്ടുപിള്ളി,കടപ്ലാമറ്റം പഞ്ചായത്തുകളുടെ റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തിക്കുന്നുണ്ട്. മേരിലാന്‍ഡ് വരിക്കമാക്കിയില് കുടംബാംഗം ഗ്രേസിയാണ് ഭാര്യ മക്കള്‍ ഡോ.ഡെന്നീസ് ജോസഫ്,ഡോ.ഡേവീസ് ജോസഫ് എറണാകുളം,ഡൊമിനിക് വിദ്യാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: