Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അഴീക്കല്‍: ഏപ്രിലില്‍ ചരക്കുകപ്പല്‍ സര്‍വീസ് ആരംഭിക്കും: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2017, 10:32 pm IST
inKannur

കണ്ണൂര്‍: ഏപ്രില്‍ മാസത്തോടെ അഴീക്കല്‍ തുറമുഖം വഴി ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ചരക്കു കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. മാര്‍ച്ച് അവസാനത്തോടെ ഡ്രഡ്ജിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി തുറമുഖം ഗതാഗതയോഗ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. തുറമുഖം സന്ദര്‍ശിച്ച ശേഷം തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് ഉള്‍പ്പെടെയുള്ളരുമായി നടത്തിയ കൂടിയാലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തുറമുഖത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് മാര്‍ച്ച് ഏഴിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

പ്രദേശത്തെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ന്യായമായ ആവശ്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. എന്നാല്‍ തുറമുഖ വികസനത്തിന്റെ മറവില്‍ മണല്‍ മാഫിയകളുടെ പ്രവര്‍ത്തനം അനുവദിക്കില്ല. മണല്‍ ഖനനത്തിന്റെ കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള സമഗ്ര പദ്ധതി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും അതിനനുസരിച്ചുള്ള നിലപാടാണ് അഴീക്കലിലും സ്വീകരിക്കുകയെന്നും മന്ത്രി അറിയിച്ചു.

ഭാവിയിലേക്കുള്ള സാധ്യതകള്‍ കൂടി പരിഗണിച്ച് സമഗ്ര പദ്ധതിയാണ് അഴീക്കലില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. ഇതിനായി ഒരു ഉന്നതതല സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. നിലവില്‍ സീറോ ഫേസ് വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒന്നും രണ്ടും ഘട്ടങ്ങളില്‍ കടലിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ രണ്ടുവീതം വാര്‍ഫുകള്‍ കൂടി നിര്‍മിക്കാനാണ് പദ്ധതി. വലിയ കപ്പലുകള്‍ക്ക് വരെ വരാവുന്ന രീതിയില്‍ തുറമുഖത്തിന്റെ ആഴം കൂട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി ആറു മാസത്തിനകം സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ കിഫ്ബിക്ക് സമര്‍പ്പിക്കും. കസ്റ്റംസ് സൗകര്യങ്ങളൊരുക്കുന്നതിന് ഇലക്‌ട്രോണിക് ഡാറ്റ ഇന്റര്‍ഫെയ്‌സ് സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. തുറമുഖത്തെത്തുന്ന ചരക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള വെയര്‍ഹൗസിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലക്ഷദ്വീപിലേക്ക് നിലവില്‍ ചരക്കുകള്‍ കൊണ്ടുപോവുന്നത് മംഗലാപുരം തുറമുഖത്ത് നിന്നാണെന്നും അഴീക്കല്‍ തുറമുഖം സജ്ജമായാല്‍ വ്യാപാരം ഇവിടേക്ക് മാറുമെന്നും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.വി ദീപക് അഭിപ്രായപ്പെട്ടു. ലക്ഷദ്വീപുമായുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിന് തുറമുഖത്ത് ലക്ഷദ്വീപ് കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഓഫീസ് ആരംഭിക്കാന്‍ അനുവാദം നല്‍കണം. തുറമുഖം പ്രവര്‍ത്തന സജ്ജമാവുന്നതോടെ പ്രദേശത്തെ ടൂറിസം വികസനവും ശക്തിപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പോര്‍ട്ട് ഓഫീസില്‍ നടന്ന യോഗത്തില്‍ തുറമുഖ ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപ്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം സുധീര്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് മാത്യു സാമുവല്‍, സെക്രട്ടറി സച്ചിന്‍ സൂര്യകാന്ത്, ദിശ പ്രതിനിധി റിയര്‍ അഡ്മിറല്‍ മോഹന്‍ തുടങ്ങിയവരും സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

India

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പുതിയ വാര്‍ത്തകള്‍

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.