കണ്ണൂര്‍: ഡിസംബര്‍ ഏഴിലെ സായുധസേനാ പതാകദിനത്തിന്റെ ഭാഗമായി വിതരണം ചെയ്ത പതാകകള്‍ വില്‍പ്പന നടത്തിയ തുക, അന്നേദിവസം സമാഹരിച്ച വിനോദ നികുതി, കോമണ്‍ ഗുഡ് ഫണ്ടില്‍ നിന്നുള്ള സംഭാവനകള്‍ എന്നിവ മാര്‍ച്ച് 10നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അടക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പതാക വില്‍പ്പന നടത്തിയ ഓഫീസുകള്‍, സ്കൂളുകള്‍, കോളേജുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സായുധ പതാക ദിനത്തില്‍ സമാഹരിച്ച വിനോദ നികുതി നല്‍കേണ്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് എന്നീ തദ്ദേശ സ്ഥാപനങ്ങള്‍, കോമണ്‍ ഗുഡ് ഫണ്ടില്‍ നിന്ന് സംഭാവന നല്‍കേണ്ട സഹകരണ സ്ഥാപനങ്ങള്‍ എന്നിവയാണ് പണം അടക്കേണ്ടത്. നിശ്ചിത സമയത്തിനകം തുക അടച്ച് രശീതി കൈപ്പറ്റുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ അതിനുള്ള കാരണം ബോധിപ്പിക്കേണ്ടതാണെന്നും ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ സായുധ സേനാ പതാകനിധിയുടെ ലക്ഷ്യം കൈവരിക്കാന്‍ ബന്ധപ്പെട്ടവര്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: