തളിപ്പറമ്പ്: സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത് വര്‍ഷമായിട്ടും പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നും ഇടത് വലത് മുന്നണികള്‍ അവശ ജനവിഭാഗങ്ങളെ ഇത്രയും കാലം വഞ്ചിക്കുകയായിരുന്നുവെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.കെ.സുകുമാരന്‍ പ്രസ്താവിച്ചു. എട്ട് മാസത്തെ ഇടത് ദുര്‍ഭരണത്തിന് നടക്കുന്ന ദളിത് പീഢനങ്ങള്‍ക്കെതിരെ പട്ടികജാതി-പട്ടിക ചോര്‍ച്ച നടത്തുന്ന അവകാശ സംരക്ഷണ ജാഥക്ക് കല്യാശേരി മണ്ഡലത്തിലെ പുഞ്ചവയല്‍ ഹരിജന്‍ കോളനിയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര ഗവണ്മെണ്ട് നടപ്പിലാക്കുന്ന പല പദ്ധതികളും കേരളത്തില്‍ അട്ടിമറിക്കപ്പെടുകയാണ്. പിന്നോക്കക്കാരുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന അന്ത്യോദയ പദ്ധതികള്‍ പേര് മാറ്റി സംസ്ഥാന സര്‍ക്കാരിന്റേതാക്കി മാറ്റിയെങ്കിലും ഒന്നും ലക്ഷ്യം കാണുന്നില്ല.
യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് വിജയന് മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ബേബി സുനാഗര്‍, കെ.രാധാകൃഷ്ണന് ശങ്കരന് കൈതപ്രം,കെ.സജീവന്, കീഴറ ബാലകൃഷ്ണന്.കെ.വി.സുമേഷ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: