കോട്ടയം: തപസ്യ കലാസാഹിത്യവേദി ഏപ്രില്‍ 22, 23 തീയതികളില്‍ കോട്ടയത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനതല ചിത്രകലാ ശില്പശാലയുടെ സംഘാടകസമിതി രൂപീകണം 5ന് വൈകിട്ട് 5.30ന് കോട്ടയം തിരുനക്കര വിശ്വഹിന്ദു പരിഷത്ത് ഓഡിറ്റോറിയത്തില്‍ നടക്കും.
തപസ്യമേഖലാ പ്രസിഡന്റ് കിളിരൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും ചിത്രകാരനുമായ കെ.എ. ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന സെക്രട്ടറി ആര്‍ട്ടിസ്റ്റ് പി.ജി. ഗോപാലകൃഷ്ണന്, ആര്‍ട്ടിസ്റ്റ് സി.സി. അശോകന്, ആര്‍ട്ടിസ്റ്റ് ടി.ആര്. ഉദയകുമാര്‍, തപസ്യ മേഖലാ സെക്രട്ടറി പി.എന്‍. ബാലകൃഷ്ണന്, ജില്ലാ സെക്രട്ടറി ജയദേവ്. വി.ജി എന്നിവര്‍ സംസാരിക്കും. പ്രശസ്ത ശില്പിയും ചിത്രകാരനുമായ കാനായി കുഞ്ഞിരാമന്റെ നേതൃത്വത്തിലാണ് യുവാക്കള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: