കോട്ടയം: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ത്രീപീഡന വിരുദ്ധ നിയമങ്ങളും ഗുണ്ടാവിരുദ്ധ നിയമവും കര്‍ശനമായി നടപ്പാക്കണമെന്ന് ശ്രീനാരായണ ഗുരുമിഷന്‍ വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് മൗലാനാ ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാസ്ക്കരന്‍ ഈരയില്‍ കെ. കൃഷ്ണന്‍കുട്ടി, കോട്ടയം മോഹന്‍ദാസ്, പി.കെ .മോഹനന്, കെ.കെ. ദയാല്‍, ടി.ക. പ്രസാദ്, കെ.കെ. ശശിധരന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി മൗലാനാ ബഷീര്‍ (പ്രസിഡന്റ്), കുറിച്ചി സദന് (ജനറല്‍ സെക്രട്ടറി), പി.കെ. രാമചന്ദ്രന് (ട്രഷറര്‍), പി.പി. നാരായണന് (വൈസ് പ്രസിഡന്റ്), പി.കെ. സുകുമാരന്‍ (സെക്രട്ടറി), കെ. കൃഷ്ണന്‍കുട്ടി (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: