കോട്ടയം: അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി, കാര്‍ഷികരംഗം ഡോട്ട്കോം, സേവാബാരതി എന്നിവര്‍ ചേര്‍ന്ന് പള്ളിക്കത്തോടില്‍ സംഘടിപ്പിച്ച ചക്ക മഹോത്സവം പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനംരാജശേഖരന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി തോമസ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി, കൃഷിവകുപ്പ് പ്രൊജക്ട്് ഡയറക്ടര്‍ എസ്. ജയലളിത, കാര്‍ഷികരംഗം ഡോട്ട് കോം എഡിറ്റര്‍ എം. ജോര്‍ജ്ജ്, ബി. അജിത്കുമാര്‍, ആര്. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മഹോത്സവം 5ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: