കോട്ടയം: കോട്ടയം ജില്ലയെ സംബന്ധിച്ച് ബജറ്റ് വികസനോന്മുഖമല്ലെന്ന് ബിജെപി. പ്രഖ്യാപനങ്ങളല്ലാതെ നടപ്പാക്കല്‍ ഒന്നും പ്രാവര്ത്തികമാവുന്നില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി കുറ്റപ്പെടുത്തി. ജില്ലയിലെ റബര്‍, നാണ്യവിളകള്‍, നെല്ല്, ക്ഷീര ഉല്പാദനം, ടൂറിസം തുടങ്ങിയ മേഖലകളില്‍ യാതൊരു ഉണര്‍വും നല്‍കാത്ത ബജറ്റാണിത്. മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും പാതി വഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. ഇടതു സര്‍ക്കാരിന്റെ വികസന രഹിത നയസമീപനമാണ് ബജറ്റിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: