പാമ്പാടി: എസ്ഐയെ ചേട്ടായെന്ന് വിളിച്ചതിന് പാമ്പാടി സ്വദേശിയായ യുവാവിന് പോലീസിന്റെ മര്‍ദ്ദനം. പള്ളിക്കത്തോട് പൊങ്ങനാകുന്നില് ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ബൈക്ക് നിര്‍ത്തി പിന്‍സീറ്റിലിരുന്ന ആളെ ഇറക്കുന്ന സമയം അടുത്തെത്തിയ പോലീസ് സംഘം ഹെല്‍മറ്റില്ലാത്തതിന് കേസ്സെടുക്കുമെന്ന് അറിയിച്ചു. ഹെല്‍മറ്റ് ധരിച്ചിരുന്നെന്നും ആളെ ഇറക്കാനാണ് ഊരിമാറ്റിയതെന്നും യുവാവ് അറിയിച്ചു. എന്നാല്‍ കേസ്സെടുക്കുമെന്ന് വാശിപിടിച്ച എസ്ഐയോട് സംസാരിക്കുന്നതിന് ഇടയില്‍ ചേട്ടായെന്ന് അറിയാതെ സംഭോദന ചെയ്തു. ഇത് എസ്ഐയെ പ്രകേപിപ്പിച്ചു. നീയെന്നെ ചേട്ടായെന്ന് വിളിക്കുമോയെന്ന് ചോദിച്ച് എസ്ഐ യുവാവിന്റെ കരണത്തടിച്ചു. പരിക്കേറ്റ യുവാവ് പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: